കണ്ണിനകത്തൊരു കണ്ണുണ്ട്

 

കണ്ണിനകത്തൊരു കണ്ണുണ്ട് - അതു
കണ്ടുപിടിച്ചു തുറക്കുക നീ 
കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ

എന്നാല്‍ സോദര - വിശ്വാസികളുടെ
സുന്ദരനഗരം മെക്കാ കാണാം (2)
കണ്ണിന്‍ കണിയായ് കരളിന്നമൃതായ്
മണ്ണിലെ വിണ്ണാം മെക്കാ കാണാം (2)
(കണ്ണിനകത്തൊരു... )

പാവനനായ മുഹമ്മദ് മുസ്തഫ 
പള്ളിയുറങ്ങും മക്ബറ കാണാം (2)
കോമളമായ മദീനാപുരിയില്‍
പാമരനെ പണ്ഠിതനെ കാണാം (2)
(കണ്ണിനകത്തൊരു.... )

ഇബ്രാഹിം നബി രക്ഷകനാകും
റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ (2)
പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ
വിശ്വാസത്തിന്‍ പെരുനാള്‍ കാണാം (2)
(കണ്ണിനകത്തൊരു.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninakathoru kannundu

Additional Info

അനുബന്ധവർത്തമാനം