കുപ്പിവള നല്ല നല്ല ചിപ്പിവള
കുപ്പിവള... നല്ല നല്ല ചിപ്പിവള (2)
കൂട്ടുകാരൻ കൊണ്ടുവന്ന കുപ്പിവള
പാട്ടു കേട്ടു സമ്മാനിച്ച കുപ്പിവള
കുപ്പിവള നല്ല ചിപ്പിവള
കുപ്പിവള കിലുങ്ങി ചിപ്പിവള കിലുങ്ങി
കൂട്ടുകാരേ ഒരു പാട്ടു പാടാം (2)
കുപ്പിവള... നല്ല നല്ല ചിപ്പിവള
വസന്ത വനവള്ളിക്കുടിലിൽ
വളകിലുക്കം - നിന്റെ വളകിലുക്കം കേട്ടു
വന്നല്ലോ - സുന്ദരിയാളേ
രാജകുമാരൻ നിന്റെ രാജകുമാരൻ
വളകിലുക്കം കേൾക്കാനെന്തേ
വാർമുടി ചിക്കിയുണക്കുമ്പോൾ
വന്നില്ലാ... വന്നില്ലാ വന്നില്ലല്ലോ രാജകുമാരൻ
തണ്ണീരിനു പോകുമ്പോൾ- നിൻ
തളകിലുക്കം കേട്ടു തള കിലുക്കം
വന്നല്ലോ കള്ളിപ്പെണ്ണേ
രാജകുമാരൻ... നിന്റെ രാജകുമാരൻ
കല്പടവിൽ ഞാനിറങ്ങിയപ്പോൾ
കാലുകൾ തട്ടിയതാണല്ലോ
വന്നില്ലാ...വന്നില്ല വന്നില്ലല്ലോ രാജകുമാരൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kuppivala nalla nalla chippivala
Additional Info
ഗാനശാഖ:

