താരമേ താരമേ

താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകളുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

ആശതന്‍ വാടാത്ത മലര്‍വാടിയുണ്ടോ
ആനന്ദക്കണ്ണീരിന്‍ മധുമാരിയുണ്ടോ
കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്‍
കവിതകള്‍ പാടാറുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

നീലാകാശമേ നിന്‍ നാട്ടിലുണ്ടോ
ലൈലയെപ്പോലൊരു ലാവണ്യറാണി
എന്‍‌കളിത്തോഴനെപ്പോലൊരു സുന്ദരന്‍
തിങ്കളേ നിന്‍ വിണ്ണിലുണ്ടോ - ഉണ്ടോ

താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thaarame thaarame

Additional Info

അനുബന്ധവർത്തമാനം