മഞ്ചാടിമണിമുത്ത്

മഞ്ചാടിമണിമുത്ത് പെയ്യുന്ന പോലെ
നെഞ്ചിന്റെ മുറ്റത്ത് നിറയുന്ന പോലെ
തൂമഞ്ഞു തൂവുന്ന നാളിൽ മഞ്ഞു 
പുണരുന്ന പൂവെന്ന പോലെ
നനവുള്ള സ്നേഹം കുതിരുന്ന പോലെ
മനസ്സിന്റെ മഴയായ പോലെ
(മഞ്ചാടി.....)

പണ്ടെന്റെ ഊഞ്ഞാലിൽ ആടുന്ന പോലെ
തണലത്ത് കൂടുന്ന പോലെ (2)
കാതിലീണം വിളമ്പുന്ന കാലം
കളിയാക്കി ഓടുന്ന പോലെ (2)
അന്നുള്ളതെല്ലാം കൈവന്ന പോലെ
കൊതിയോടെ നുണയുന്ന പോലെ
(മഞ്ചാടി.....)

ഇന്നെന്റെ തേന്മാവിലായ് വന്നതല്ലേ
നീയൊന്നു പാടെന്റെ കുയിലേ (2)
പൂനിലാവിന്റെ തേനുള്ള കാലം
തേരേറി അണയുന്ന പോലെ (2)
നീയിന്ന് ശ്രുതിയും ഞാനിന്നു ലയവും
ജീവന്റെ ലയമെന്ന പോലെ
(മഞ്ചാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjaadi manimuthu