വാവേ മകനെ തിരുനാളിൻ മകനേ

താകുടുതിക തീകുടുതക തീകുടുതക തിത്താം
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
തിനാതിനാതോം തിനതിനതോം തനതോം

വാവേ മകനെ തിരുനാളിൻ മകനേ
വാവേ മകനേ തിരുനാളിൻ മകനെ
വമ്പനായ് നീ എന്നാലും പൊന്നെ
നെഞ്ചിലിന്നും കുഞ്ഞാണ് നീയേ
കുറുമ്പിന്റെ നിറകുടമേ
(വാവേ  മകനേ...)

ലോഹ്യമായാൽ വാത്സല്യമോടെ
ചൊരിയുന്നതെല്ലാം കതിരാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
ലേശം ലേശം മരനീരു ചെന്നാൽ
തിരുനാവിലെല്ലാം പതിരാണെടാ
മനസ്സിൽ നീയോ കുടിയേറി നിന്നേ
മനസ്സിൽ നീയോ കുടിയേറി നിന്നേ
മധുരം നുള്ളും പെരുന്നാളു വന്നേ
സുഖമൊരു സരിഗമ
(വാവേ മകനേ....)

സ്നേഹമായാൽ മാതാവായ് മാറും
അരുളുന്നതെല്ലാം വരമാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
വാശി വന്നാൽ വക്കീലായ് മാറും
എതിരാളിയെല്ലാം തരിശാണെടാ
നന്മയാകും കനിയാണു നീയെ
നന്മയാകും കനിയാണു നീയെ
തിന്മയാകും സാത്താനു കൂടാൻ
അവസരമരുതിനി
(വാവേ മകനേ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vave makane