ജ്വാലതിങ്ങും
ജ്വാലതിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരു ഹൃദയമേ
തണുത്തുറഞ്ഞൊരെന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍ (ജ്വാല..)
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ (ഇതള്‍..)
തിരുഹൃദയത്തിന്‍ മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
എരിഞ്ഞെരിഞ്ഞു നില്പിതാ (ജ്വാല...)
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍ (മരുവില്‍..)
മധുരദര്‍ശന സുഖതമല്ലോ സുഖതമല്ലോ
കരുണ തൂകും തിരുഹൃദയം
യേശുമിശിഹാതന്‍ ഹൃദയം (ജ്വാല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jwala thingum
Additional Info
ഗാനശാഖ: