ദൈവത്തിനെന്നും സ്തുതിപാടും
ദൈവത്തിനെന്നും സ്തുതിപാടും ഞാന്‍
അവിടുത്തെ സവിധത്തില്‍ സ്തുതി പാടും ഞാന്‍
എന്‍ ജീവാനാഥാ എന്‍ ആത്മനാഥാ
നിന്‍ നാമമെപ്പോഴും കീര്‍ത്തിക്കും ഞാന്‍ (2)
ദൈവത്തിനെന്നും സ്തുതിപാടും ഞാന്‍
എന്നെ നയിക്കുവാന്‍ എന്‍ മുന്നിലും
എന്നെ തുണയ്ക്കുവാന്‍ എന്‍ പിന്നിലും
എന്‍ ജീവകാരണ്യം സ്നേഹത്തിന്‍ ചൈതന്യം
അവിടുന്നയച്ചെന്നെ പാലിക്കുന്നു (2)
ദൈവത്തിനെന്നും സ്തുതിപാടും ഞാന്‍
എന്റെ വിലാപങ്ങള്‍ നീ ശ്രവിച്ചു
എന്‍ കണ്ണുനീര്‍ മുഖം നീ തുടയ്ച്ചു (എന്റെ..)
നിന്‍ കരസ്പര്‍ശത്താല്‍ എന്റെ ഈ ജീവിതം
എന്നെന്നും നിര്‍വൃതിയായിടുന്നു (2) (ദൈവത്തിനെന്നും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daivathinennum Sthuthipadum