അനുതാപമൂറുന്ന ഹൃദയമോടെ

അനുതാപമൂറുന്ന ഹൃദയമോടെ

അനുഗ്രഹം യാജിച്ചു ഞാന്‍ വരുന്നു
അനുവദിക്കൂ ദേവാ അനുവദിക്കൂ
തിരുമുന്‍പില്‍ നില്‍ക്കാന്‍ ഒരു നിമിഷം

ആയിരമായിരം അപരാധങ്ങള്‍
അങ്ങേ മറന്ന് ഞാന്‍ ചെയ്തുപോയി (ആയിരമായിരം..)
ഇന്നു നിന്‍ തിരുമൊഴി കേട്ടുണര്‍ന്നൂ
കണ്ണീര്‍ പൊഴിച്ചു ഞാന്‍ കരഞ്ഞു (2) (അനുതാപ..)

മാനസവീണതന്‍ തന്ത്രികള്‍ നീട്ടി
ഇവിടെയിരുന്നൊന്നു പാടുവാനായ് (മാനസ..)‌
അനുവദിക്കൂ എന്നെ ആത്മനാഥാ
തിരുസന്നിധാനത്തില്‍ ഒരു നിമിഷം (2) (അനുതാപ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuthapamoorunna

അനുബന്ധവർത്തമാനം