സ്നേഹസുധാരസം ചൊരിഞ്ഞീടുവെന്നിൽ

ആ‍ാ‍..ആ‍ാ..ആ‍ാ..ആ‍ ആ ആ‍ ആ‍ാ...

സ്നേഹസുധാരസം ചൊരിഞ്ഞീടുവെന്നില്‍
സ്നേഹാര്‍ദ്രനായ കര്‍ത്താവേ
സ്നേഹം തുളുമ്പും നിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ (2)
കാതോര്‍ത്തു നില്‍പ്പൂ ഞാന്‍ ദൂരെ ദൂരെ ദൂരെ
സ്നേഹസുധാരസം ചൊരിഞ്ഞീടുവെന്നില്‍
സ്നേഹാര്‍ദ്രനായ കര്‍ത്താവേ

സുഖവും ദു:ഖവും ജനനവും മരണവും
എല്ലാം നിന്നുടെ ദാനമല്ലേ ?
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
എല്ലാം നിന്നുടെ ചൈതന്യം
ദേവാ..ദേവാ.. (സ്നേഹ..)

അലതല്ലും കടലിന്റെ രോദനം മാറ്റിയ
കരുണാദായകന്‍ നീയല്ലോ
കര്‍പ്പൂരനാളമായി നിന്‍ മുമ്പില്‍ നില്‍ക്കുമെന്‍ (2)
കരളിന്റെ വേദന മാറ്റുകില്ലേ ?
ദേവാ...ദേവാ.. (സ്നേഹ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehasudharasam

അനുബന്ധവർത്തമാനം