ദിഗന്തങ്ങൾ മുഴങ്ങവേ കാൽവരിയിൽ
ദിഗന്തങ്ങള്‍ മുഴങ്ങവേ കാല്‍വരിയില്‍ നിന്നും
ഉയര്‍ന്നൂ ഉയര്‍ന്നൂ രോദനം..ആാ...
മല്‍പിതാവേ എന്തിനീ വിധം കൈവെടിഞ്ഞൂ നീ
കരുണാര്‍ദ്രമിഴികള്‍ മെല്ലെ തിരിഞ്ഞു
പാപിയെ നോക്കി മൊഴിഞ്ഞു
പറുദീസ പൂകുമ്പോള്‍ സത്യമായി നീയും
എന്‍ ചാരത്ത് നിത്യമായി വാഴും
വേര്‍പാടിന്‍ ദു:ഖം തളര്‍ത്തിയൊരമ്മയ്ക്ക്
മകനായ് ശിഷ്യനായ് നല്‍കീ
ശിഷ്യനോടോതി ഇതാ നിന്റെ അമ്മ
ഇതാ നിന്റെ അമ്മ
സ്വര്‍ഗ്ഗവും ഭൂമിയും പാതാളവന്നിയും
മൂകമായ് നോക്കി നില്‍ക്കവേ
വീണ്ടുമുയര്‍ന്നൂ വീണ്ടുമുയര്‍ന്നൂ
ദീനമാം രോദനം
ദാഹം..ദാഹം..ദാഹം.. ആ...
സ്നേഹപിതാവൊരുക്കിയ പാതയില്‍
നടന്നുതളര്‍ന്നിട്ടും മെല്ലെ മൊഴിഞ്ഞു
ആത്മനിര്‍വ്രതി ജ്വലിക്കും മൊഴികള്‍
സര്‍വ്വവും സമ്പൂര്‍ണ്ണമായി (2)
(ദിഗന്തങ്ങള്‍...)
ദിഗന്തങ്ങള്‍ മുഴങ്ങവേ കാല്‍വരിയില്‍ നിന്നും
ഉയര്‍ന്നൂ ഉയര്‍ന്നൂ രോദനം..ആാ...
മല്‍പിതാവേ നിന്‍ പാവനകരങ്ങളില്‍
അര്‍പ്പിക്കയാണെന്നാത്മാവിനെ