ഇവിടെയിതാ കാൽ‌വരിയിൽ

ഇവിടെയിതാ കാല്‍‌വരിയില്‍
നവയുഗത്തിന്‍ പുലരൊളിയായ്
നവജീവ കതിരൊളിയായ്
ഇരുളുകള്‍ നീങ്ങി അഴലുകള്‍ നീങ്ങി
വിജയപ്പൊന്‍പതാകയുമായ് ഉദ്ധാനത്തിരുനാള്‍
(ഇവിടെയിതാ..)

സാബത്തുറങ്ങിയ രാവില്‍
അന്ന് കാല്‍‌വരി കണ്ടൊരു അരുണോദയം
മരണത്തിന്‍ മതിലുകള്‍ തകര്‍ത്തൂ
നീ മോചകനായി ഉയിര്‍ത്തുവല്ലോ  (സാബത്തു..)
(ഇവിടെയിതാ..)

സ്വര്‍ഗ്ഗകവാടം തുറന്നു
പരിത്രാണകര്‍മ്മം  ചെയ്തു ദൈവപുത്രന്‍ (2)
ആദിപാപം തീര്‍ത്ത ശാപം
ഊഴിയില്‍ നിന്നും നീ മായ്ച്ചുവല്ലോ
 (ഇവിടെയിതാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ivideyitha kalvariyil