ഒരു ശോകഗാനം ഒഴുകി വന്നു

ഒരു ശോകഗാനം ഒഴുകി വന്നു
ഒരു ദേവമനസ്സിന്‍ മലര്‍ക്കോവിലില്‍
ഒരു യാഗവേദി ഒരുങ്ങിനിന്നു
ഒരു ബലിയാടിന്‍ മിഴി നിറഞ്ഞു
ഒരു ശോകഗാനം ഒഴുകീ

ലോകത്തിന്‍ പാപം പോക്കുന്നവന്‍
ദൈവത്തിന്നോമല്‍ കുഞ്ഞാടിതാ (ലോകത്തിന്‍..)
തന്‍‌തിരുരക്തം വിയര്‍ത്തൊരു രാത്രി
നൊമ്പരം വിങ്ങുന്ന രാത്രി ഗദ്ഗദ രാത്രി
ഒരു ശോകഗാനം ഒഴുകീ

സ്നേഹപിതാവേ നിന്നുള്ളമെങ്കില്‍
ഈ പാനപാത്രം നീക്കേണമേ (സ്നേഹ..)
എങ്കിലുമെന്റെ ഇംഗിതമല്ല
നിന്‍ തിരുവുള്ളം പോലെ..  നിറവേറിടേണമേ (ഒരു ശോക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Shokaganam

അനുബന്ധവർത്തമാനം