ചങ്ങായീ

മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ 
നിന്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
പടച്ചോൻ നിരീച്ചത്  നടക്കട്ടേടാ ചങ്ങായീ
നൂറു കൊല്ലം ഒരുമിച്ചിങ്ങനെ
സന്തോഷായിട്ട് ജീവിക്കണേടാ ചങ്ങായീ ചങ്ങായീ
ചങ്ങായീ ചങ്ങായീ
(മംഗലം ..)

സപ്രമഞ്ച കട്ടിലു വേണ്ട സ്നേഹം മതി ചങ്ങായീ
സ്വർണ്ണത്തിന്റെ തൂക്കം നോക്കി
തലപെരുക്കണ്ട ചങ്ങായീ
മാരുതിക്കാറിലൂ ഹോ..മാരുതിക്കാറില്.
റോന്തു ചുറ്റണ ചങ്ങായീ
നല്ലവനിവനെന്നവൾ ചൊല്ലുമെന്നെന്നുമെന്റെ ചങ്ങായീ
(മംഗലം..)

കാവിലെ ഉത്സവത്തിനു കരിവള വേണം
കണ്ണിൻ മണി പോലെന്നെ കാത്തു കൊള്ളണം
ഉച്ചക്കൂണിനു നീ കൂട്ടു വേണം
സന്ധ്യാനേരത്തു നാമം ചൊല്ലേണം
സ്വപ്നം പോലെ...
സ്വപ്നം പോലെ ഈ ജീവിതമിനി മാറണം
നല്ലവനിവനെന്നിവൾ ചൊല്ലും എന്നെന്നുമെടാ ചങ്ങായീ ചങ്ങായീ
(മംഗലം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Changayee

Additional Info

Year: 
2010

അനുബന്ധവർത്തമാനം