എത്ര മനോഹരമാണവിടത്തെ

 

എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി (2)
നിഹൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയശാലീ

ഉദയപ്രാണകഥാവശകലയാല്‍ ഉജ്വലശോഭം ഭുവനം
അലതല്ലീടുകയാണതിഗഹനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെയീ സ്വര ഗംഗാതര പദഗമനം
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി 

പാടണമെന്നുണ്ടീ രാഗത്തില്‍ പക്ഷേ സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നില്ലല്ലോ
പ്രാണനുറക്കെക്കേണീടുന്നു വ്യഥാപരാജിതനിലയില്‍ (2)
വിവര്‍ധമിഹ ഞാന്‍ നിന്‍ഗാനത്തിന്‍ വിളംബമാകിയ വലയില്‍ 
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ethra manoharamaanavidathe

Additional Info

അനുബന്ധവർത്തമാനം