പൊട്ടിച്ചിരിക്കരുതേ ചിലങ്കേ

 

പൊട്ടിച്ചിരിക്കരുതേ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ (2)
കെട്ടിപ്പിടിച്ചെന്റെ കൊച്ചുപാദങ്ങളിൽ
പൊട്ടിച്ചിരിക്കരുതേ - ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ

ജീവന്റെ ജീവനിൽ നീറുന്ന വേദന (2 - )പാവം
നീയെന്തറിഞ്ഞു - ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ 

പൊട്ടാത്ത പൊൻകമ്പിക്കൂട്ടിൽ കിടക്കുന്ന
തത്തമ്മപൈങ്കിളി ഞാൻ (2)
പുഷ്പസുരഭില വാസന്തമണ്ഡപ -
നൃത്തം മറന്നുവല്ലോ - ചിലങ്കേ 
പൊട്ടിച്ചിരിക്കരുതേ ചിലങ്കേ 
പൊട്ടിച്ചിരിക്കരുതേ

വർണ്ണശബള വാസന്തമലരുകൾ
ഒന്നിനൊന്നു പൊഴിഞ്ഞു പോയ് (2)
ശിശിര ശീതള ചന്ദ്രികാമല
ചന്ദനപ്പുഴ മാഞ്ഞുപോയ് (2)
അന്ധകാരവിഹാര ഭൂമിയിലാണ്ടു പോയി വേദിക
അന്ത്യനർത്തനമാടിടട്ടെ (2)
വീണിടാറായ് യവനിക
അന്ത്യനർത്തനമാടിടട്ടെ 
വീണിടാറായ് യവനിക
യവനികാ....  യവനികാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottichirkkaruthe chilanke

Additional Info

അനുബന്ധവർത്തമാനം