പച്ചനെല്ല് ഏലേലം
പച്ചനെല്ല് ഏലേലം പൈങ്കിളിയേ ഏലേലം
പച്ചനെല്ലെ പൈങ്കിളിയേ ഏലേലം
പണ്ടത്തെ കഥ കേളെടി പനങ്കുറത്തി ഹ ഹ
ആദിയില്‍ ഞങ്ങടെ കണ്ടമിരുന്നിടം
അജ്ഞനപ്പാറ ചെമ്പാറ
മലയുടച്ച്..... ഏലേലം
കരിനടത്തി... ഏലേലം
മലയുടച്ച് കരിനടത്തിയതാരാണ് ഹ ഹ
കന്നുപൂട്ടി കട്ടതല്ലിയതാരാണ് ഹ ഹ
ഞാനാണ് ഞാനാണ് ഞാനാണ് ഞങ്ങളാണ്
ആദിയില്‍ ഞങ്ങടെ ആരിയങ്കണ്ടത്തില്‍
അത്തീ ഇത്തീ പൂപ്പരത്തി
അത്തിവെട്ടി... ഏലേലം
ഇത്തിവെട്ടി.... ഏലേലം
അത്തിവെട്ടി ഇത്തിവെട്ടിയതാരാണ് ഹ ഹ
ആഞ്ഞിലിവെട്ടി വിത്തിറക്കിയതാരാണ് ഹ ഹ
ഞാനാണ് ഞാനാണ് ഞാനാണ് ഞങ്ങളാണ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pacha nellu elelam
Additional Info
Year:
1961
ഗാനശാഖ: