തേങ്ങിടല്ലേ തേങ്ങിടല്ലേ

 

തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലേ....  
തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലേ - നിന്‍
പൂങ്കിനാവിൻ പുല്ലുമാടം ചാമ്പലായല്ലോ
വെറും ചാമ്പലായല്ലോ
തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലേ

കോളുകൊണ്ട കായലില്‍നിന്‍ കൊതുമ്പുവള്ളം
ആരുമാരുമറിയാതെ അടിഞ്ഞു പോയി
കരിമുകിലിന്‍ കവിളൊട്ടും നനഞ്ഞില്ലല്ലോ
കടൽക്കാറ്റ് കണ്ടമട്ട് നടിച്ചില്ലല്ലോ
തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലേ 

എത്രകണ്ണീര്‍ നീ കുടിച്ചെന്‍ അഷ്ടമുടിക്കായലേ
എന്തിനായി കൊച്ചുതോണി നീ തകര്‍ത്തെന്‍ കായലേ
നീ തകര്‍ത്തെന്‍ കായലേ
തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലേ - നിന്‍
പൂങ്കിനാവിൻ പുല്ലുമാടം ചാമ്പലായല്ലോ
വെറും ചാമ്പലായല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thengidalle thengidalle

Additional Info

അനുബന്ധവർത്തമാനം