പരദേശക്കാരനാണ് വരമീശക്കാരനാണ്
ഉം... ലലലാല്ല ലാലലാല....
പരദേശക്കാരനാണ് വരമീശക്കാരനാണ്
പുതുമാരന്‍ മൊഹബ്ബത്തിന്‍ വസന്തമാണ്
പത്തരമാറ്റിന്‍ പുഞ്ചിരിയോടെ
ഒത്തുനടക്കും സോദരരോടെ
ആര്‍ത്തുചിരിക്കും സ്നേഹിതരോടെ
സ്വര്‍ഗ്ഗപ്പുതുമാരനിതാ വരുന്നു പെണ്ണേ
സ്വര്‍ഗ്ഗപ്പുതുമാരനിതാ വരുന്നു പെണ്ണേ
(പരദേശക്കാരനാണ്......)
സുറുമയാം തേനലിയും മിഴിപ്പൂക്കള്‍ രണ്ടും നീയാ (2)
മണിവര്‍ണ്ണപ്പട്ടുതട്ടം കൊണ്ടുമൂടുമോ (2)
അവനെയ്യും നോട്ടങ്ങളാം
ആ...ആ...
അവനെയ്യും നോട്ടങ്ങളാം വരിവണ്ടുകള്‍ പറന്നു
അവയിലെ പൊന്‍ പരാഗം നുകര്‍ന്നോട്ടെ (2)
അന്നനടത്തം കണ്ടു രസിക്കാന്‍
അത്തറു പൂശിയ മലര്‍മെയ് പുണരാന്‍
അടിമുടി നിന്നില്‍ പുളകം വിതറാന്‍
കൊയിലാണ്ടിക്കാരനവന്‍ വരുന്നു പെണ്ണേ
കൊയിലാണ്ടിക്കാരനവന്‍ വരുന്നു പെണ്ണേ
(പരദേശക്കാരനാണ്.....)
അലിക്കത്തു കാതില്‍ മിന്നും കുരലാരവും വിളങ്ങി (2)
അരക്കെട്ടിലരഞ്ഞാണ മണികിലുങ്ങി (2)
മിനുങ്ങും ഖമീസും കൊള്ളാം കസവിന്റെ ബ്ലൗസും കൊള്ളാം
അവനീയലങ്കാരത്തിൽ അലിഞ്ഞോട്ടെ
തങ്കക്കരിവള പാടിടുമിപ്പോള്‍ (2)
നാണത്തിന്‍ മറ നീങ്ങിടുമിപ്പോള്‍
മുത്തത്തിന്‍ മുത്താരങ്ങള്‍ പൊതിയും നിന്നേ
മുത്തത്തിന്‍ മുത്താരങ്ങള്‍ പൊതിയും നിന്നെ
(പരദേശക്കാരനാണ്.....)