ഒരു നോക്കു ദേവീ കണ്ടോട്ടെ
ഏയ് ഒന്നു നിന്നാട്ടേ
ഒരു നോക്കു ദേവീ കണ്ടോട്ടേ
ഒരു വാക്കീ ദാസന് പറഞ്ഞോട്ടെ
മിഴികള്‍ തമ്മിലിടഞ്ഞോട്ടേ
ഹൃദയം തമ്മിലടുത്തോട്ടേ
(ഒരു നോക്കു )
ആയിരം രാവിലെ സ്വപ്നങ്ങളില്‍ എന്റെ
ആരാധനാപാത്രമായ് നീയണഞ്ഞു (2)
ആത്മാവിൽ നീ നവഭൂതി ചൊരിഞ്ഞു
ആ രാഗനിര്‍വൃതി എന്നില്‍ നിറഞ്ഞു
(ഒരു നോക്കു )
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍.. ആ..
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍
എന്റെ സ്വപ്നരാധികേ ഞാന്‍ കൊതിച്ചു
ആരോമലേ നിന്നെ വാരിപ്പുണരാന്‍
ആയിരം കൈകള്‍ എന്നില്‍ തുടിച്ചു
(ഒരു നോക്കു )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru Nokku Devee Kandotte
Additional Info
ഗാനശാഖ: