അടുക്കുന്തോറും അകലെ
ആ...ആ.ആ..ആ.ആ
അടുക്കുന്തോറും അകലെ അകലേ
സമസ്യയാകും സംഗമങ്ങൾ
അകലുന്തോറും തീരമണയും ജന്മമേതോ ബന്ധനം
അനന്തതേ അപാരതേ
കാവൽ നിൽക്കും കാലമേ സാക്ഷി നീ
ഹൃദയരാഗം തരളമാകും നിമിഷമുണരും സുകൃതങ്ങളേ
അഭയമന്ത്രം ആശാതരംഗം
കനവിലാളും കൈവല്യനാളം
ഇരുളിലലിയുന്നു മിഥുനാത്മഗീതം
വ്യർത്ഥതാപങ്ങളോ മറയുന്ന ജലരേഖയോ
വിധിയുടെ ലയഭംഗമോ
(അടുക്കുന്തോറും...)
മുഖപടങ്ങൾ ചിതറി വീഴും നിഴലിൽ മിന്നും വ്യാമോഹമേ
ചുവരില്ലാതെ എഴുതുന്ന ചിത്രം
മധുവില്ലാതെ പൊഴിയും വസന്തം
തിരിയിലെരിയുന്നു നിർമ്മാല്യ ശലഭം
ജന്മശാപങ്ങളോ ജനിമൃതി ദുഃഖങ്ങളോ
ജഗതി തൻ ജഗശാപമോ
(അടുക്കുന്തോറും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Adukkumthorum akale
Additional Info
ഗാനശാഖ: