മൗനമേ നിൻ മൂക
മൗനമേ...മൗനമേ..
മൗനമേ നിൻ മൂക നിശ്ചേഷ്ട നിദ്ര തൻ (2)
ഭാവങ്ങൾ തേടി ഞാൻ അലയുന്നിതെത്ര നാൾ
മൗന വ്രതശുദ്ധി എന്നിളകാത്ത മനസിലോ
സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ
(മൗനമേ..)
തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ്
യോഗ നിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും
ഇടിനാദമുറങ്ങുന്ന കാർമേഘജാലവും
പൊട്ടിത്തെറിക്കാത്തോരഗ്നി ശൈലങ്ങളും
മൗനത്തിന്നതിസാന്ദ്ര ശാന്ത ഭാവങ്ങളായ്
(മൗനമേ..)
പൂവിതൾ ചോന്നതും മഞ്ഞുരുകി മാഞ്ഞു മൂകമായ്
നിന്റെ വാചാലമാം മൗനമായ്
മൗനസംഗീതങ്ങൾ തീർക്കുന്നീ തൂഴി
മൗനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടറിയാത്ത
താളമുണ്ടനവദ്യലഹരിയുണ്ട്
അതിലുള്ളിലലിയുന്ന മൗനസംഗീതമുണ്ട്
അത് തേടിയലയുന മനസ്സിനസ്വസ്ഥമായ് ശാന്തത
(മൗനമേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mauname Ninmooka
Additional Info
ഗാനശാഖ: