നീലാഞ്ജനം നിൻ മിഴിയിതളിൽ
നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍
ഗോരോചനം നിൻ തുളുനെറ്റിയില്‍ കണ്ണാ
ഗോമേദകം പീലിച്ചുരുള്‍മുടിയില്‍
ചഞ്ചലമഞ്ജുള ശ്യാമളരൂപം
എന്നുമുള്ളിലാടിപ്പാടി
കാണികാണാനായ് കൃപയേകണം
നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍
കുമ്മിയടി അടി കുമ്മിയടി
കുമ്മിയടിക്കാം കുമ്മിയടിക്കാം
കന്യകമാരേ തോഴിമാരേ
തിരുവാതിരതിരുനാളില്‍ തളിർചൂടും
നമ്മളെല്ലാം
കുമ്പിട്ട് കുമ്പിട്ട് കാരുണ്യക്കയ്യാല്‍ കുമ്മിയടിക്കാം തോഴിമാരേ
കുളിരേകാൻ കുളിരേ മനംകുളിരേ കളിയാടീടാം
സ്വയംവരദേവനെ തപസ്സുണര്‍ത്താനായ്
സുരകന്യകള്‍ പണ്ട് നോമ്പ്നോറ്റ നാള്‍
ആ നാള്‍ ഈ നാൾ പൂത്തിരുനാള്‍
ആതിരവിരിയും പൊന്‍തിരുനാള്‍
നെടുമംഗല്യപദമാടും നാള്‍
നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍
ഓ...
കോലാട്ടം ചില്ലാട്ടം
ആതിരാരാവിലിന്നൂഞ്ഞാലാട്ടം
പദമായ് സ്വരജതിയായ് ശ്രുതിലയമായ് തുടിതാളങ്ങള്‍
കൈവളയും കാല്‍ത്തളയും കളമൊഴിപ്പാടും കോല്‍ക്കളിയാട്ടം
മഴയിൽ കൊടുംവെയിലിൽ തനുകരിയും പൊൻശാഖികളിൽ
ഇരവറിയാതെ പകലറിയാതെ
സുചരിതകള്‍ പണ്ട് നോമ്പു നോറ്റനാള്‍
ആ നാള്‍ ഈ നാൾ പൂത്തിരുനാള്‍
ആതിരവിരിയും പൊന്‍തിരുനാള്‍
നെടുമംഗല്യപദമാടും നാള്‍
നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍
രാധാമാധവനേ....