മൗനമേ നിൻ മൂക - F
മൗനമേ...മൗനമേ...
മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്രതൻ
മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്രതൻ
ഭാവങ്ങൾ തേടി ഞാൻ
അലയുന്നിതെത്ര നാൾ
മൗനവ്രതശുദ്ധി എന്നിളകാത്ത മനസ്സിലോ
സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ
മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്രതൻ
ഭാവങ്ങൾ തേടി ഞാൻ
അലയുന്നിതെത്ര നാൾ
തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ്
യോഗനിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും
ഇടിനാദമുറങ്ങുന്ന കാർമേഘജാലവും
പൊട്ടിത്തെറിക്കാത്തോരഗ്നിശൈലങ്ങളും
മൗനത്തിന്നതിസാന്ദ്രശാന്ത ഭാവങ്ങളായ്
മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്രതൻ
ഭാവങ്ങൾ തേടി ഞാൻ
അലയുന്നിതെത്ര നാൾ
പൂവിതൾ ചോന്നതും
മഞ്ഞുരുകി മാഞ്ഞു മൂകമായ്
നിന്റെ വാചാലമാം മൗനമായ്
മൗനസംഗീതങ്ങൾ തീർക്കുന്നീതൂഴിയിൽ
മൗനത്തിനൊരു മന്ത്രശുദ്ധിയുണ്ടറിയാത്ത
താളമുണ്ടനവദ്യലഹരിയുണ്ട-
തിലുള്ളിലലിയുന്ന മൗനസംഗീ-
തമുണ്ടതുതേടിയലയുന്ന... മനസ്സിനസ്വസ്ഥമാം ശാന്തത
മൗനമേ...മൗനമേ...