വിൺദീപങ്ങൾ ചൂടി
വിൺ ദീപങ്ങൾ ചൂടി വെൺ ജ്വാലാസുമങ്ങൾ
അറിയാതെ ആരോരുമറിയാതെ
നിഴലിൻ നിറവിൽ കുളിരൊളിയായി
നിൻ രാഗ താരാഞ്ജലി
(വിൺ ദീപങ്ങൾ..)
യാമങ്ങളിൽ ശുഭതാളങ്ങളിൽ
താനേ തുളുമ്പുന്ന മോഹങ്ങളേ (2)
മധുകണമായ് തളിരിതളിൽ നിറയുന്നുവോ
മണിശലഭച്ചിറകിമേൽ ഉയരുന്നുവോ
മനതാരിൽ ഉയരുന്നുവോ
(വിൺ ദീപങ്ങൾ..)
നാളങ്ങളിൽ ശ്രുതി മേളങ്ങളിൽ
താനേ മുഴങ്ങുന്ന മൗനങ്ങളേ (2)
ഇനി മൊഴിയായ് സ്വരജതിയായ് ഉണരുന്നുവോ
ഒരു മധുരച്ചിന്തിന്മേൽ ഉതിരുന്നുവോ
അകതാരിൽ ഉതിരുന്നുവോ
(വിൺ ദീപങ്ങൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vindeepangal Choodi
Additional Info
ഗാനശാഖ: