കാറ്റിനും താളം
കാറ്റിനും താളം ആറ്റിനും താളം
പൂവിനും താളം നോവിനും താളം
കനവിനും താളം നിനവിനും താളം
കണ്ണുകൾ തമ്മിൽ ഇടയുന്ന നേരം (കാറ്റിനും..)
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
പൂനിലാ കൈകളിൽ ഈതറിൻ ഗന്ധം
സൂചി തൻ മുനയിൽ പ്രാണന്റെ ബന്ധം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
വിരൽ തൊടും നാഡിയിൽ വിരഹത്തിൻ സ്പന്ദം
വീണ പൂമ്പുഴകൾക്കും നറു വസന്തം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക് (കാറ്റിനും..)
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
പുഞ്ചിരി പൂക്കളീൽ പുലരി തൻ നാണം
പഞ്ചമിതിങ്കളിൽ മൗനത്തിൻ ഈണം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
താഴമ്പൂ മണത്തിനും പുടവ നൽകേണം
താമരക്കുടങ്ങൾക്കും മിന്നു വേണം