വാർതിങ്കൾ പാൽക്കുടമേന്തും

വാർത്തിങ്കൾ പാൽക്കുടമേന്തും
രാധികയല്ലോ സഖീ ഞാൻ
ഇവൾ നിൻ കായാമ്പൂവായ്
രാഗനിലാവായ് കാർവർണ്ണാ
മുരളികയിൽ നിൻ ഗീതത്തിൻ  ഭാവം ഞാൻ
വാർത്തിങ്കൾ പാൽക്കുടമേന്തും
രാധികയല്ലോ കണ്ണാ...

യദുകുലങ്ങളണിയും നിൻ പ്രണയമിന്ദ്ര നീലം (2)
മുടിയിലീ മയിൽ  പീലി വിരിയിലൊരു മധുര വിരഹദാഹം (2)
പദകലയിൽ അലയിളകി വരുമിവൾ നിൻ നിറകുളിരായ്
കണ്ണാ.ആ..ആ..ആ.ആ.ആ.
ആ..അ...ആ...ആ..... (വാർത്തിങ്കൾ...)

മതിമറന്നു പാടും രാക്കുയിലുകൾക്കു നാണം (2)
ചിറകു തേടുമീ സർഗ്ഗ വേദനയിൽ അമൃത കൃഷ്ണ വർണ്ണം (2)
ഇതളിതളിൽ  സ്വരമുതിരും
കുഴൽ വിളിയിൽ അലിയുകയായ്
കണ്ണാ.ആ..ആ..ആ.ആ.ആ.
ആ..അ...ആ...ആ..... (വാർത്തിങ്കൾ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Vaarthinkal Paalkkudamenthum

Additional Info

അനുബന്ധവർത്തമാനം