മേഘങ്ങൾ തേൻ

മേഘങ്ങൾ. . . . 
മേഘങ്ങൾ...  തേൻ കുടങ്ങൾ
മോഹങ്ങൾ പൂവനങ്ങൾ
പൂവിളികൾ കിളിമൊഴികൾ
കാലങ്ങൾ..  ഇന്നും നീന്തും പാല്‍പ്പുഴകൾ
മേഘങ്ങൾ...  തേൻ കുടങ്ങൾ

ഓടക്കുഴലിലും നാടൻ ശീലിലും
ഓരോ പൂവിലും ഓണനിലാവിലും (2)
ഞാനിന്നും തേടുന്നു പുതിയൊരു താളം
കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു
പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ
നിഴലായ് അരികിൽ കാതോർത്തു ഞാൻ
മേഘങ്ങൾ...  തേൻ കുടങ്ങൾ

കാറ്റും തിരകളും കടലും തീരവും
കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)
ഒന്നായി തീരുന്നു ഓർമ്മയിലെന്നും
വെണ്മതൻച്ചിപ്പിയിൽ മിന്നിയതെന്നുടെ
ജന്മം കടം തന്ന മുത്തായിരുന്നുവോ
ഇനിയും വരുമോ തങ്ങളിലറിയാൻ

മേഘങ്ങൾ...  തേൻ കുടങ്ങൾ
മോഹങ്ങൾ പൂവനങ്ങൾ
പൂവിളികൾ കിളിമൊഴികൾ
കാലങ്ങൾ..  ഇന്നും നീന്തും പാല്‍പ്പുഴകൾ
മേഘങ്ങൾ...  തേൻ കുടങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
meghangal then

Additional Info

Year: 
1989

അനുബന്ധവർത്തമാനം