രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ

 

രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേ വരാം
ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം

തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
ആറിൻ പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതി പൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

മാനത്തേ മാറാപ്പില്‍ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പു താങ്ങുന്നു രാവ്
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതു പറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
മൂളിപ്പോയി പരിമളം

ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavil poonthen

Additional Info

അനുബന്ധവർത്തമാനം