അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
ഒരു നാണമണിയിക്കും സിന്ദൂരവും
ഒരു മോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)
പുഴയിൽ കരയിൽ കതിർ മാലകൾ
നിനക്കെൻ കരളിൻ നിറമാലകൾ (2)
പൂമാനവും പൂന്തെന്നലും
പനിനീരു പെയ്യും വേളയിൽ (2)
നിൻ മാറിലെൻ കൈയാലൊരു
പൊന്മാല ചാർത്തുവാൻ അഭിലാഷമായി (അരയന്ന..)
കളഭം പൊഴിയും തളിർ പന്തലിൽ
കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
ഒരു മുദ്ര ചാർത്തുവാൻ ആവേശമായ് (അരയന്ന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Arayannakkiliyonnen
Additional Info
ഗാനശാഖ: