താരകമലരുകൾ വിരിയും
താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് പോകാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കൈയ്യില്‍ പൊന്നരിവാളുണ്ടേ ( താരക..)
ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്മതിലിൻ നാട്ടുകാരീ നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞോ
ഓണവില്ലിന്‍ നാടു കാണാന്‍ പോകാം
ഓടി വള്ളം തുഴയുമ്പോള്‍ പാടാം
കൂടെ വരൂ....കൂട്ടു വരൂ... (താരക..)
പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയിലലിഞ്ഞീടവേ
പാട്ടേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു
വേളിപ്പെണ്ണു നിന്നെയൊരുക്കുന്നു
പൂങ്കിനാവു പൂവെടുത്തു കോര്‍ത്താല്‍
നാളെയെത്തി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെ വരൂ...കൂട്ടു വരൂ...( താരക..)
------------------------------------------------------------