എസ് റ്റി ശശിധരൻ

S T Sasidharan
S T Sasidharan-Singer
പ്രൊഫസർ എസ് ടി ശശിധരൻ
ശശിധരൻ
ആലപിച്ച ഗാനങ്ങൾ: 6

പത്തനംതിട്ട സ്വദേശി. പാലക്കാട് സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബി എ ബിരുദം പൂർത്തിയാക്കി. ചലച്ചിത്രഗാന പിന്നണിഗായകനാവുക എന്ന ലക്ഷ്യത്തോടെ 1971ൽ മദ്രാസിലേക്ക് വണ്ടി കയറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്മാരിലൊരുവനായി തുടങ്ങിയെങ്കിലും ചലച്ചിത്ര മേഖലയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. അയിരൂർ സദാശിവൻ, ശ്രീകാന്ത്, കാർത്തികേയൻ എന്നിവരൊക്കെ ആയിരുന്നു ശശിധരനോടൊപ്പമുണ്ടായിരുന്ന ദേവരാജന്റെ സംഘത്തിലെ മറ്റ് ഗായകർ. ഏട്ട് വർഷത്തോളം കാത്തു നിന്നെങ്കിലും കൂടുതൽ നല്ല ഗാനങ്ങൾ പാടാൻ അവസരം കൈവരാതെ ശശിധരൻ ഡൽഹിയിലേക്കു പുറപ്പെട്ടു. ഡിസ്റ്റിംഗ്ഷനോടെ ബി ഏ ബിരുദം എടുത്തതിനാൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ എം എക്ക് അഡ്മിഷൻ കരസ്ഥമാക്കി, കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിച്ചു. 

എം എ കഴിഞ്ഞ് നാട്ടിലെത്തിയ ശശിധരൻ പാലക്കാട്ടെ ചിറ്റൂർ സംഗീത കോളേജിൽ ജൂനിയർ ലക്ചററായി ജോലി നോക്കി. പാലക്കാട്ട് തന്നെ സ്ഥിരതാമസമാക്കിയ ശശിധരൻ ചിറ്റൂർ സംഗീത കോളേജിൽ നിന്ന് സീനിയർ പ്രൊഫസർ ആയാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന് പാലക്കാട് സ്വരലയ സംഗീത സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു .ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ വിജയികളെ ഉൾപ്പെടുത്തി ഭഗവദ്ഗീത അടിസ്ഥാനമാക്കി ഒരു ആൽബം അടുത്തിടെ പുറത്തിറക്കിയിരുന്നു. മൂന്ന് പെണ്മക്കളും ഭാര്യയുമുൾപ്പെട്ട കുടുംബവുമായി പാലക്കാട് താമസിക്കുന്നു.. 

വിവരങ്ങൾക്ക് കടപ്പാട് : സാബു ജോസഫ് m3dbഫേസ്ബുക്ക് ഗ്രൂപ്പിലിട്ട ചോദ്യവും ചർച്ചയും.

പ്രൊഫസർ എസ് റ്റി ശശിധരന്റെ ഫേസ്ബുക്ക് പ്രൊഫൈൽ - ഇവിടെയുണ്ട്.