കുടകുമല കുന്നിമല
Music:
Lyricist:
Singer:
Film/album:
കുടകുമല കുന്നിമല കുറ്റിയാടി മലയിൽ
കുടിലുകെട്ടി താമസിക്കും കൂട്ടുകാര് ഞങ്ങൾ
കാടിറങ്ങി നാടു ചുറ്റി നഗരം ചുറ്റി വന്നു
വീടുകേറി കൈയ്യും നോക്കി കാലം പോക്കാൻ വന്നൂ
കൈച്ചുരികത്തഴമ്പുള്ള കടത്തനാടു വീരന്മാർതൻ
കൈയ്യു നോക്കി കാലാകാലഭാഗ്യം ചൊല്ലാൻ വന്നൂ
തക്കയും തോടയുമിട്ട തച്ചോളി സുന്ദരിമാരുടെ
ലക്ഷണരേഖ നോക്കാൻ ആർത്തിയോടെ വന്നൂ
താഴത്തെ മഠത്തിലെ പതിനാറുകെട്ടിലെ
താഴമ്പൂ ചൂടിയ തമ്പുരാട്ടി
കരിവെള്ളൂർക്കാട്ടിലെ കണിക്കൊന്ന പൂത്തപോൽ
കനകത്തിൻ നിറമുള്ള തമ്പുരാട്ടി
കൈയ്യു കണ്ടാൽ ചൊല്ലാം കണവനെത്തും സുദിനം
കണ്ണു നോക്കി ചൊല്ലാം കല്യാണത്തിൻ സമയം
നാഴിയുരി നെല്ലു തന്നാൽ നാളും പക്കോം ചൊല്ലാം
നാലു തവിയെണ്ണ തന്നാൽ ആളും പേരും ചൊല്ലാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kudakumala kunnimala
Additional Info
ഗാനശാഖ: