തച്ചോളി ഓമന കുഞ്ഞിച്ചന്തു
തച്ചോളി ഓമന കുഞ്ഞിച്ചന്തു
വീരാധിവീരനാം കുഞ്ഞിച്ചന്തു
തച്ചോളി ഓമന കുഞ്ഞിച്ചന്തു
വീരാധിവീരനാം കുഞ്ഞിച്ചന്തു
വയ്യൂർ കളരിയിൽ പയറ്റിക്കൊണ്ടേ
തുളുനാടൻ കണ്ടരൊടേൽക്കാൻ പോയി
വയ്യൂർ കളരിയിൽ പയറ്റിക്കൊണ്ടേ
തുളുനാടൻ കണ്ടരൊടേൽക്കാൻ പോയി
തുളുനാടൻ കോട്ടയിൽ കണ്ടർ മേനോൻ
അവനോടു മല്ലു പിടിപ്പതിനായ്
തുളുനാടൻ കോട്ടയിൽ കണ്ടർ മേനോൻ
അവനോടു മല്ലു പിടിപ്പതിനായ്
ഈ ത്രിലോകങ്ങളിൽ ആരുമില്ല
തുളുനാടൻ കോട്ടോടു തോറ്റോരുള്ളൂ
ഈ ത്രിലോകങ്ങളിൽ ആരുമില്ല
തുളുനാടൻ കോട്ടോടു തോറ്റോരുള്ളൂ
ഏവം പറഞ്ഞിട്ടു തീരും മുൻപിൽ
ആ നാടും വീടും കടന്നുപോയി
ഏവം പറഞ്ഞിട്ടു തീരും മുൻപിൽ
ആ നാടും വീടും കടന്നുപോയി
പിന്നെ പറയുന്നു നായന്മാരും
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
പിന്നെ പറയുന്നു നായന്മാരും
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
താഴത്തു മഠത്തിലെ മാതുക്കുട്ടി
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
താഴത്തു മഠത്തിലെ മാതുക്കുട്ടി
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു