പച്ചമലക്കിളിയേ പവിഴമലക്കിളിയേ

തൈതൈതക തകതൈതോം
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവർണ്ണപ്പൈങ്കിളിയേ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവർണ്ണപ്പൈങ്കിളിയേ

നീലമല കാവൽ കാക്കും നീരാഴി കാലുകഴുകും
തുളുനാടൻ കോട്ടയോളം പോയി വായോ നീ
മലനാടൻ പോരു കാണാൻ പോയി വായോ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതൈതക തകതൈതോം

തങ്കത്തിരുമേനിയിങ്കൽ അങ്കപ്പോർ കച്ചകെട്ടി
ചെന്നേടം ചെന്നു പോരിൽ ജയിച്ചു പോരും
കുന്നലച്ചേകോന്മാരെ കണ്ടു വായോ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതൈതക തകതൈതോം

മുലക്കച്ച കച്ചകെട്ടി മുടിപ്പൂവു മേലേ ചൂടി
കടക്കണ്ണിൻ മുനകൊണ്ടു കളംവരയ്ക്കും
കല്യാണാംഗിമാരെ കണ്ടു വായോ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവർണ്ണപ്പൈങ്കിളിയേ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachamalakkiliye Pavizhamala

Additional Info

അനുബന്ധവർത്തമാനം