ഇല്ലം നിറ വല്ലം നിറ
ഇല്ലംനിറ വല്ലംനിറ അല്ലിപ്പൂത്താലി നിറ
നീരാടും കുളങ്ങരെ നീന്തിക്കുളിക്കണ
ഈരാറു സുന്ദരിമാർക്ക് പൂത്തിരുവാതിര
(ഇല്ലംനിറ..)
വാരണിപ്പൂങ്കവിളിൽ വയനാടൻ മഞ്ഞൾ തേച്ച
ഏഴിമലചന്ദനത്താൽ പൊട്ടുകുത്തി നല്ല
ഏഴാം കടലോടി വന്ന പട്ടും ചാർത്തി
പൊന്നിലഞ്ഞി കൊമ്പിൻ മേലേ
പൊന്നൂഞ്ഞാലാ പൊന്നൂഞ്ഞാലാ
കനൽക്കണ്ണിമാരൊത്തു
പൊന്നൂഞ്ഞാലാടും നേരം
മന്ദാരമലർശരക്കാവിലുത്സവം എന്റെ
സുന്ദരിമണിക്കിന്നു പൂത്തിരുവാതിര
പൊന്നിലഞ്ഞി കൊമ്പിൻ മേലേ
പൊന്നൂഞ്ഞാലാ പൊന്നൂഞ്ഞാലാ
കളിപ്പന്തടിയെടി കരിങ്കുഴലീ
വളയിട്ട കൈയ്യാൽ വലംകൈയ്യാൽ
വീരാളിപ്പട്ടാടയിളകട്ടെ
വിരിമാർത്തടമൊന്നുലയട്ടെ
കളിപ്പന്തടിയെടി കരിങ്കുഴലീ
വളയിട്ട കൈയ്യാൽ വലംകൈയ്യാൽ
തെക്കറ്റത്ത് നിൽക്കും തേന്മാവിൻ തൈയ്യിനു
മുറ്റത്തെ മുല്ല മുറപ്പെണ്ണ്
പറശ്ശിനിക്കടവിലെയമ്പലത്തിൽ
വെളുപ്പാൻ കാലത്ത് കല്യാണം
കളിപ്പന്തടിയെടി കരിങ്കുഴലീ
വളയിട്ട കൈയ്യാൽ വലംകൈയ്യാൽ