വടക്കിനി തളത്തിലെ വളർത്തു തത്ത

വടക്കിനിത്തളത്തിലെ വളർത്തുതത്ത ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ വടക്കിനിത്തളത്തിലെ വളർത്തുതത്ത ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ അപ്പോൾ മനസും പുരികവും തുടിച്ചു തുള്ളീ മനസും പുരികവും തുടിച്ചു തുള്ളീ നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ നെന്മണിത്താലിമാല ധരിച്ചു നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ നെന്മണിത്താലിമാല ധരിച്ചു - പ്രിയൻ ഒന്നിങ്ങു വന്നെങ്കിൽ ഒന്നിച്ചിരുന്നെങ്കിൽ എന്നു ഞാൻ വീണ്ടും വീണ്ടും കൊതിച്ചൂ (വടക്കിനി...) ചങ്ങലവട്ടയിലെ നാളവുമെന്നെപ്പോലെ ചഞ്ചലയായ് നിന്നു വിറച്ചൂ ചങ്ങലവട്ടയിലെ നാളവുമെന്നെപ്പോലെ ചഞ്ചലയായ് നിന്നു വിറച്ചൂ ആരോ അന്താഴംതള്ളി പടിവാതിലടച്ചപ്പോൾ വീണ്ടും ഞാൻ കരൾപൊട്ടിക്കരഞ്ഞു (വടക്കിനി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
vadakkinithalathile valarthu thatha

Additional Info

അനുബന്ധവർത്തമാനം