വേളിയെ വഞ്ചിച്ചു
(M)വേളിയെ വഞ്ചിച്ച് നിർമ്മലമായൊരു പൂവിനെ കവർന്നു നുകർന്നു മൃഗം പോയ്
ആ പൂവിനെ ഈ തീയിലെറിയാൻ സോദര ബന്ധം സഹിക്കുന്നില്ലാ ..സഹിക്കുന്നില്ലാ .. ജാതിയിൽ ചേർക്കാൻ മർത്യ സമൂഹം സമ്മതിക്കുന്നില്ലാ സമ്മതിക്കുന്നില്ലാ ..
സമുദായത്തെ എതിർത്തു നിൽക്കാൻ
നെഞ്ചിനു കെൽപ്പില്ലാ ....
രക്തബന്ധം മറന്നു സുഖിക്കാൻ സ്വാർഥനും ഞാനല്ലാ ..
വന്നതു വന്നു എന്നു ചിരിക്കാൻ കഴിവില്ലാത്തൊരു നിലയിൽ..
വേദന തിങ്ങിയ ഈ സംവദനത്തിൽ ഉറഞ്ഞു പോകു ജീവിതം എന്റെ ജീവിതം....
(F)മരതക കുന്നത്തു മഞ്ഞു പൊഴിയുമ്പോൾ..
കാമുകന്റെ മടിയിൽ ഉറങ്ങിയില്ല..
മാറലോടൊത്തു മഞ്ചത്തിലൊന്നായി മയങ്ങിയ ഓർമ്മകൾ ഇല്ല...
വിധിചെയ്ത ചതിയായി അമ്മയായൊരു മാതൃത്വം എങ്ങിനെ കരയാമും...
താലിയും മാലയും മാറ്റിയില്ലെങ്കിലും മാസങ്ങൾ പത്തു ഞാനോ ചുമന്നില്ലേ..
കാക്കുവാനില്ല സമൂഹം നമ്മെ നീക്കുവാനായി മുതിർന്നാൽ...
എനിക്കു നീയും നിനക്കു ഞാനും
തനിച്ചു നിൽക്കാൻ...
(M)വാത്സല്യത്തിൻ പ്രതീകമാം സോദരൻ...
പരിശുദ്ധ ഭാവത്തിൻ പനിനീരാം സോദരി...
ക്രൂരമായി വിധികളിയാടി..
നാടു ചിരിക്കുന്ന കഥയായി
അവരുടെ ജീവിതം....
കളിച്ചു സുഖിച്ചു പോയി ഒരുവൻ
കദനമുറഞ്ഞു തളർന്നു ഒരുവൾ
വിധിയുടെ കൈകളിൽ വീണ പാവക്കുട്ടി..
പാപത്തിൽ ജനിച്ച കുട്ടിയെന്നു പറഞ്ഞതു
ഏതു ന്യായം...
അഘാതമാകും ഈ ദുഃഖ സാഗരം സുമംഗലമാക്കുവാൻ ശ്രമിച്ചു...
ഞാൻ തോറ്റു...
എങ്ങിരുന്നാലും...
ഏതു രൂപത്തിൽ...
ഇരുന്നാലും...
ദൈവത്തെ കാണണം....
ഏതു ദുഃഖ നാടകത്തിന്റെ
കാരണം അവൻ പറയണം...