പൊട്ടിക്കരയും അമ്മയെ

പൊട്ടിക്കരയും അമ്മയെക്കണ്ടു
പൊട്ടിച്ചിരിക്കും പൊന്‍‌വിളക്കേ
കണ്ണിതിലൂറും കണ്ണുനീര്‍ വൈര-
ക്കല്ലാക്കിമാറ്റും ചിരിക്കുടുക്കേ
മുത്തുക്കുടമേ നീയുറങ്ങൂ
മൊട്ടിട്ടപൂവേ നീയുറങ്ങ്

സന്താപം മാറ്റി മാറിതില്‍ നിന്റെ
ചന്ദനത്തൊട്ടില്‍ തീര്‍ത്തൂ ഞാൻ‍
രാരിരാരോ രാരിരാരോ 
രാരിരാരോ രാരിരാരോ
ആരാമപുഷ്പമേ നാളെയും നിന്റെ
ആനന്ദ തേന്‍‌കനി കാണണം
പൊട്ടിക്കരയും അമ്മയെക്കണ്ടു
പൊട്ടിച്ചിരിക്കും പൊന്‍‌വിളക്കേ

നിന്നെപ്പഴിക്കും പാരിനും നിന്റെ
പുഞ്ചിരിക്കല്‍ക്കണ്ടം നീട്ടി നീ
ആരോമലേ ആരോമലേ 
ആരോമലേ ആരോമലേ
കൊത്താനടുക്കുന്ന പാമ്പിനെയും
കെട്ടിപ്പിടിക്കുന്ന കണ്മണീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottikkarayum ammaye

Additional Info

Year: 
1972

അനുബന്ധവർത്തമാനം