ലഹരീ മദലഹരീ

ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ...
ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ...

മുഖമോ ചന്ദ്രബിംബം
കഥപറയും എൻ നിതംബം
നെഞ്ചിൽ കനകകുംഭം
ഇവ കണ്ടാലെന്തോരിമ്പം..ഇമ്പം
ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ...

കരളിൽ പ്രേമകീർത്തനം
കൈയ്യിൽ പാനഭാജനം
ചുണ്ടിൽ മധു രസായനം
ചെയ്യാം ഞാൻ ആലിംഗനം
ആലിംഗനം
ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ...

മദനൻ വിടുന്ന ബാണം കൊണ്ടു 
മാറി എന്റെ നാണം
ഉടലിലെന്തിനാഭരണം -എന്നെ
ഉടനേ വന്നു പുണരണം
പുണരണം
ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lahari madhalahari

Additional Info

Year: 
1972

അനുബന്ധവർത്തമാനം