കണ്ടാൽ കൊതി തോന്നും

കണ്ടാൽ കൊതി തോന്നും കനിയാണു നീ
കിട്ടാൻ കൊതിക്കുന്ന കിളിയാണു ഞാൻ
കോമളഗാനം പാടും കവിയാണു നീ
നിന്നെ കാണാൻ ഇരിക്കുന്ന കുയിലാണു ഞാൻ

മാനസമാം മണിയറയിൽ വാഴും ശീമാട്ടി
മനസ്സിലിരുന്ന് കേഴും നീയും ആകും മണവാട്ടി
മനസ്സിൽ ഇരിക്കും മണവാട്ടി
കോമളഗാനം പാടും കവിയാണു നീ
നിന്നെ കാണാൻ ഇരിക്കുന്ന കുയിലാണു ഞാൻ
കണ്ടാൽ കൊതി തോന്നും കനിയാണു നീ
കിട്ടാൻ കൊതിക്കുന്ന കിളിയാണു ഞാൻ

നിനവെന്ന ഓടത്തിൽ നീ വന്നു
നിന്നരികിൽ ഞാനിരുന്നു അതു ചൊന്നു
അരികിൽ ഇരുന്നു അതു ചൊന്നു
കണ്ടാൽ കൊതി തോന്നും കനിയാണു നീ
കിട്ടാൻ കൊതിക്കുന്ന കിളിയാണു ഞാൻ
മനസ്സും മനസ്സും മാലമാറി വാ വാ വാ
ഇനിയെങ്ങും പിരിയില്ല വാ വാ വാ
ആഹാ ആഹാ ഓഹോ ഓഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandaal kothi thonnum