നാളു കുറിക്കാൻ

നാളുകുറിക്കാന്‍ ആളുപോയി
നാണം വന്നല്ലോ
നാളെവരും പൊന്‍പുലരി
നായകന്‍ വരുമല്ലോ
(നാളു...)

നാരും പൂവും ചേരും - നല്ല
നല്ല നാഗരീകമാകും
നാടും വീടും അറിയും - കഥ
നാലുപേരിരുന്നു പറയും
പാലും തേനും കലര്‍ന്നതു പോലെ
ആ....
പാലും തേനും കലര്‍ന്നതു പോലെ
ഭാവമെല്ലാം മാറും
(നാളു...)

നെഞ്ചില്‍ പൂത്തു പൂവാടി - എന്നെ 
എന്നെ മറന്നു ഞാനാടി
കായലരികത്തു കളിയാടി - ഓമല്‍
കരങ്ങള്‍ കോര്‍ത്തു സദിര്‍ പാടി
തെന്മല അരുവിയില്‍ നീരാടി കുളിര്‍
തെന്നൽ മടിയില്‍ ചാഞ്ചാടീ
(നാളു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naalu kurikkan

Additional Info

Year: 
1972

അനുബന്ധവർത്തമാനം