പൊൻകിനാവിൻ പുഷ്പരഥത്തിൽ

പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ ആത്മസഖീ
പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ - ആത്മസഖീ

ആയിരമായിരം ആശകളണിയായ്‍
പൂവിരിക്കും വഴിയില്‍ക്കൂടി
നീലമുകിലുകള്‍ കണ്ണീരോടെ
താലമെടുക്കും നിഴലില്‍ക്കൂടി
(പൊന്‍കിനാവിന്‍...)

മധുരസ്മൃതികള്‍ കൈത്തിരിവെയ്ക്കും
പ്രണയക്ഷേത്രകവാടത്തില്‍
യാത്രക്കാരീ നീവരുവോളം
കാത്തിരുന്നിടുമൊരു ഹൃദയം
പോയിവരൂ - പോയിവരൂ നീ ആത്മസഖീ
(പൊന്‍കിനാവിന്‍...)

പ്രാണസഖീ നീ പോയ്‌വരുവോളം
പാവം നിന്നുടെ വനശലഭം
പാടാനോര്‍ത്തൊരു മധുരിതഗാനം
പാടാതിവിടെയലഞ്ഞീടും
പോയിവരൂ - പോയിവരൂ നീ ആത്മസഖീ
(പൊന്‍കിനാവിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponkinavin pushparadhathil

Additional Info

അനുബന്ധവർത്തമാനം