ശിശുവിനെപ്പോൽ പുഞ്ചിരി തൂകി

ശിശുവിനെപ്പോൽ പുഞ്ചിരി തൂകി
ശിശുവിനെപ്പോൽ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
നമ്മുടെ സുന്ദര രാഗപൂജയിൽ
കർമ്മസാക്ഷിയായ് കാലം നിന്നു 
നമ്മുടെ സുന്ദര രാഗപൂജയിൽ
കർമ്മസാക്ഷിയായ് കാലം നിന്നു 
കർമ്മസാക്ഷിയായ് കാലം നിന്നു 
ശിശുവിനെപ്പോൽ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
ആ.....

പട്ടുടുപ്പും പരിവേഷവുമായ്
ചൈത്രമാസം ചാമരം വീശി
പരാഗസുരഭിലവസന്തകാലം
പരിമളതൈലം പൂശി  
ആ.....
താമരയിലയിൽ മുത്തുമാലകൾ
ഹേമന്തരാവുകൾ നീട്ടി 
താമരയിലയിൽ മുത്തുമാലകൾ
ഹേമന്തരാവുകൾ നീട്ടി 
താമരയിലയിൽ മുത്തുമാലകൾ
ഹേമന്തരാവുകൾ നീട്ടി 
ആ......
മാമരത്തണലാൽ വേനൽപ്പെൺകൊടി
മലരണിമഞ്ചമൊരുക്കി

ഹർബാഷ്പമനോഹരിയാകിയ
വർഷദേവത വന്നുചിരിച്ചു
പറന്നുപോകും ദിനരാത്രങ്ങൾ
പാടേ നമ്മൾ മറന്നു 
ശിശുവിനെപ്പോൽ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
നമ്മുടെ സുന്ദര രാഗപൂജയിൽ
കർമ്മസാക്ഷിയായ് കാലം നിന്നു 
കർമ്മസാക്ഷിയായ് കാലം നിന്നു 
ശിശുവിനെപ്പോൽ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
ആ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shishuvine pol

Additional Info

അനുബന്ധവർത്തമാനം