മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും (F)

മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും
കാലത്തിന്‍ കന്യകളേ... 
(മാനത്തിന്‍...)

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരു കൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴ പൊട്ടിവീണുവല്ലോ
അഴ പൊട്ടിവീണുവല്ലോ
(മാനത്തിൻ...)

നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെ ഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
(മാനത്തിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
maanathin muttathu (F)

Additional Info