മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും (M)
Music:
Lyricist:
Singer:
Raaga:
Film/album:
മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസ സന്ധ്യകളേ
കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും
കാലത്തിന്‍ കന്യകളേ...
(മാനത്തിന്‍...)
മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ -
പൊടിമണ്ണില്‍ വീണുവല്ലോ
ഒരു കൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്നാടകള്‍
അഴ പൊട്ടിവീണുവല്ലോ
അഴ പൊട്ടിവീണുവല്ലോ
(മാനത്തിന്‍...)
നിങ്ങളേ കാണുമ്പോള്‍ എന്‍ കരള്‍ത്തംബുരു
സംഗീതം മൂളിടുന്നൂ
പണ്ടത്തെ ഗാനത്തിന്‍ മാധുരി വീണ്ടുമെന്‍
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
(മാനത്തിന്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathin muttathu (M)
Additional Info
Year:
1968
ഗാനശാഖ: