മാനസം തിരയുന്നതാരേ
മാനസം തിരയുന്നതാരെ
മാനസം തിരയുന്നതാരെ
കണ്വമാമുനി വാണിടും
ആശ്രമവാടിയിൽ
മാനസം തിരയുന്നതാരെ
മാലിനിയൊഴുകും തീരങ്ങളിൽ
പുള്ളിമാനൊടൊന്നായ് വിളയാടി
മാമകജീവിത സ്വപ്നം മീട്ടും
മാമുനികന്യക ശകുന്ത
മുന്നിലിരിക്കും രാജകുമാരാ
കന്യകതൻ ഗീതം അറിവീലേ
പിന്നെയുമെന്തിനു മിഴിയിണകൾ
കണ്ണീർമുത്തുകൾ അണിയുന്നു
സുന്ദര സൂനമതൊന്നു മുകരുവാൻ
എന്നതു കരഗതമായിടുമോ
സൽഗുണശീലമാ സുഹാസലോല
ഇഷ്ടദാഹമേതുമറിഞ്ഞീല
അരുതരുതേ ആശാഭംഗം
പോരൂ പോരൂ നീ
അനുദിനവും ചൊരിയുമീ മൊഴികളിൽ
ഹൃദയമേ മുഴുകി തളരും സഖീ
കുളിരണിയുമൊരുദിനം പുലരവേ
അമൃതൊളികൾ പകരുമോ ഹൃദയമേ
വേദനയകലും നാളതു വരുമോ
മാനസവനിയിൽ മാന്മിഴി വരുമോ
മുകരൂ ഹൃദയം പകരും മധുരം
പുണരൂ പുണരൂ രമ്യം പ്രണയമധുരം
ചിന്തും ഹൃദയവനിയിൽ
എന്നും പുളകമണിയും
പുണ്യം പുണരും വർണ്ണം ചൊരിയും
കർണ്ണം കുളിരെ
മാനസം തിരയുന്നതാരെ
മാനസം തിരയുന്നതാരെ
കണ്വമാമുനി വാണിടും
ആശ്രമവാടിയിൽ
മാനസം തിരയുന്നതാരെ