ഒരു കുല പൂവിരിഞ്ഞാൽ

ഒരുകുലപ്പൂ വിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ
ഒരുമലര്‍ മണ്ണടിഞ്ഞാല്‍ ഓടിപ്പോകും പൂമ്പാറ്റേ

എത്രനാള്‍ പൂവു നിന്നെ കാത്തിരുന്നു കാണാതെ
എത്രയെത്ര പൊന്‍ കിനാക്കള്‍ കോര്‍ത്തുവെച്ചു വാടാതെ
ഒരുകുലപ്പൂ വിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ

വേര്‍പെടാന്‍ മാത്രമെന്തെ കണ്ണിണയില്‍ വന്നൂ നീ
വേദനയിതേകുവാനൊരു വേണുവൂതി വന്നൂ നീ (2)
ഒരുകുലപ്പൂ വിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ

നാളെയെന്‍ ദേഹം......
നാളെയെന്‍ ദേഹമിതു മണ്ണടിഞ്ഞു വീണാലും
നാകമിതിനോര്‍മയിലെന്‍ ജീവനിങ്ങു പാറീടും (2)

ഒരുകുലപ്പൂ വിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ
ഒരുമലര്‍ മണ്ണടിഞ്ഞാല്‍ ഓടിപ്പോകും പൂമ്പാറ്റേ
ഒരുകുലപ്പൂ വിരിഞ്ഞാല്‍.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oru kula poo virinjaal

Additional Info

അനുബന്ധവർത്തമാനം