ആയിരം താരദീപങ്ങൾ
ആ... ആ... ആ... ആ...
ആയിരം താരദീപങ്ങളായി രാവൊരുങ്ങുന്ന തൃക്കാർത്തിക......
കസവിന്നിഴകൾ ഞൊറിയും മുകിലേ കളികൾ പറയൂ.....
കൊലുസ്സിൻ കിലുകിൽ ചുവടിൽ ഉണരും ഒരു തിരുവാതിര...
ആയിരം താരദീപങ്ങളായി ... രാവൊരുങ്ങുന്ന തൃക്കാർത്തിക
നീലാഞ്ജനം കണ്ണിൽ ചൂടുന്ന രാവേ നിൻ ആഴങ്ങളിൽ എന്തേ ചെറുനൊമ്പരം... ആ തൂവൽവിരൽ മീട്ടും വീണാവിനോദം പോൽ ഈറൻനിലാവിന്റെ മധുമന്ത്രണം...
നാടൻ പഴമ്പാട്ടിനീണങ്ങളായ് ഏതോ കഥക്കൂട്ടു ചായങ്ങളായ്
ഇരവിൻ വഴിയിൽ നിറയും
അകിലിൻ മണവും ഉയരും അഴകെഴും.. ആയിരം താരദീപങ്ങളായി രാവൊരുങ്ങുന്ന തൃക്കാർത്തിക...
മുത്തശ്ശി മാവോതും നാവേറുതോറ്റങ്ങൾ ഉൾപ്പൂവിലാവോളം പെയ്തലിഞ്ഞു... നാഗക്കളം കേറി ആടുന്ന കാറ്റിന്റെ ഓർമ്മക്കരിക്കൂന്തൽ കെട്ടഴിഞ്ഞു.. നെഞ്ചിൻ മിടിപ്പൊന്നു കൂടുന്നുവോ പുള്ളോർക്കുടം പോലെ തോന്നുന്നുവോ മലരും മനവും വിടരും പൊരുളും കനവും തളരും സമയമിതായിരംതാരദീപങ്ങളായി രാവൊരുങ്ങുന്ന തൃക്കാർത്തിക കസവിന്നിഴകൾ ഞൊറിയും മുകിലേ കളികൾ പറയൂ.... കൊലുസ്സിൻ കിലുകിൽ ചുവടിൽ ഉണരും ഒരു തിരുവാതിര...
ആ... ആ... ആ... ആ...