കുറുവാ കാവിലെ

മാനത്ത് പൂക്കണ ചെമ്പകമുണ്ടേ ചെമ്പകത്തുമ്പിലൊരമ്പിളിയുണ്ടേ അമ്പിളിക്കാതില് കമ്മലുമുണ്ടേ

മിന്നണ കണ്ടേ.......

താഴത്ത് ചേലൊത്ത പൂങ്കുളമുണ്ടേ പൂങ്കുളത്തിന്നകത്താമ്പലുമുണ്ടെ..

ആമ്പലപെണ്ണിനൊരാശയുമുണ്ടേ

ലാവതു കണ്ടേ...കൂ.. കൂ..

 

കുറുവാകാവിലെ ചിരിതേയി കണിമുകിലോ തുന്നണ് തുകില്

മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരുപുകില്.......

ഇറയത്തു നിക്കണതാമര വണ്ടേ ഇമ ചിമ്മി നോക്കണതെന്തിനു വണ്ടേ ഇതളുകൾ മുട്ടുമ്പോൾ ഇക്കിളിയുണ്ടേ..

ഇക്കളിവേണ്ടേ..തരികിട.. ത.. തരികിട..(കുറുവാകാവിലെ.)

 

കുമ്മിയടിക്കൊരു... തഞ്ചവുമുണ്ടേ.. കുപ്പിവള ചിരി..ച്ചന്തവുമുണ്ടേ.. അമ്പുകണക്കുള്ളിൽ കൂട്ടവുമുണ്ട

കൂട്ടരും കണ്ടേ....

ചെണ്ടക്കുഴൽ വിളി അന്തിച്ചുകപ്പൊളി

മുറ്റത്തലയൊലി...

വട്ടത്തില് കളി..(ചെണ്ടക്കുഴൽ )

 

പണ്ടുമുതലകം കണ്ട കിനാവുകൾ ഒന്നിച്ചിതൂർന്നിതുവഴി കണ്ടുമറന്നൊരു കാലത്തിലേക്കിനി തെന്നിത്തെന്നിയൊരു ഞൊടി..കിളിമൊഴി....

(കുറുവാ കാവിലെ)

 

കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടി ഉള്ളമൊരു കുറി തുമ്പിയുറങ്ങടി...(കട്ടു )

ചിങ്ങമിഴഞ്ഞൊരു വള്ളിയുഴിഞ്ഞാല് പൊന്തിപ്പൊന്തി മനമിനി നൊന്തുവിളിച്ചതും വന്നു തുണച്ചവൾ തന്നു തൊഴുമൊരു ഗതി...

ഭഗവതി....

(കുറുവാ കാവിലെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruva kavile

Additional Info

Year: 
2021

അനുബന്ധവർത്തമാനം