ശോകാന്ത ജീവിതനാടക വേദിയിൽ
ശോകാന്ത ജീവിത നാടകവേദിയില്‍
ഏകാകിനിയായ് നീ (2)
കഥയറിയാതെ കളിയരങ്ങത്തു നീ
കനകച്ചിലമ്പുമായ് വന്നു (2)
കഥയിലെ നായകന്‍റെ കണ്ണാടിക്കൂട്ടിലെ (2)
കണ്ണുനീര്‍ക്കുരുവിയെ കല്ലെറിഞ്ഞു - നീ
കല്ലെറിഞ്ഞു
ഏകാകിനിയായ് നീ - ശോകാന്ത ജീവിത
നാടകവേദിയില്‍
ഏകാകിനിയായ് നീ
അവസാന രംഗം അഭിനയിച്ചില്ല നീ
യവനിക എന്തിനു വീണു (2)
കരളില്‍ ഇരുള്‍ നിറഞ്ഞു കനകച്ചിലമ്പുടഞ്ഞു (2)
ഇനി നിന്റെ ഇണക്കുയില്‍ എന്തു ചെയ്യും - ഇനി
എന്തു ചെയ്യും
ഏകാകിനിയായ് നീ - ശോകാന്ത ജീവിത
നാടകവേദിയില്‍
ഏകാകിനിയായ് നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shokaantha jeevitha
Additional Info
ഗാനശാഖ: